ആര്‍ച്ചറി ലോകകപ്പില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
ആര്‍ച്ചറി ലോകകപ്പില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. ആര്‍ച്ചറി ലോകകപ്പില്‍ ഇന്ത്യ ഒരു സ്വര്‍ണവും രണ്ടു വെങ്കലവും നേടി. ആര്‍ച്ചറിയില്‍ പ്രബലരായ ഇറ്റലിയുടെയും ഫ്രാന്‍സിന്റെയും ടീമിനെയും പിന്തള്ളിയാണ് ഇന്ത്യ നാലാം സ്ഥാനം നേടിയത്.

ഒന്നാം സ്ഥാനം അമേരിക്കയ്ക്കാണ്. രണ്ട് സ്വര്‍ണവും രണ്ട് വെങ്കലവും അഞ്ച് വെള്ളിയുമാണ് അമേരിക്ക നേടിയത്. ചൈന രണ്ടാമതും ആതിഥേയരായ കൊളംബിയ മൂന്നാമതുമായി. ലോക മൂന്നാം നമ്പര്‍ താരമായ ദീപികാകുമാരി ഒരു സ്വര്‍ണവും ഒരു വെങ്കലവും സ്വന്തമാക്കി.

വനിതാ വിഭാഗത്തിലെ റിക്കര്‍വ് ഇനത്തില്‍ ബോംബെയ്‌ലാ ദേവി, റിമില്‍ ബുറിയൂലി എന്നിവര്‍ക്കൊപ്പമാണ് ദീപിക സ്വര്‍ണം സ്വന്തമാക്കിയത്. 201-186 പോയന്റുകളാണ് റിക്കര്‍വ് ഇനത്തില്‍ ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ചൈനയുടെ ഒളിംപിക് ടീമിനെയാണ് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്.

മിക്‌സഡ് ടീമിനത്തില്‍ അതനുദാസിനൊപ്പം ദീപിക വെങ്കലവും സ്വന്തമാക്കി. മിക്‌സഡ് ഇനത്തില്‍ മെക്‌സികോയെ 150-132ന് മറികടന്നാണ് ദീപിക കുമാരി അതനു ദാസ് കൂട്ടുകെട്ട് മൂന്നാം സ്ഥാനത്തെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :