ബ്രസീലിയന്‍ പ്രതിഷേധകാര്‍ക്ക് നെയ്മറിന്റെ പിന്തുണ

ഫൊര്‍ട്ടലേസാ| WEBDUNIA|
PRO
PRO
കോടികള്‍ ധൂര്‍ത്തടിച്ച് സര്‍ക്കാര്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തുന്നതിനെതിരെ ബ്രസീലില്‍ പ്രതിഷേധമുയരുമ്പോള്‍ പ്രതിഷേധകാര്‍ക്ക് നെയ്മര്‍ പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു. ഒളിംപിക്‌സിനും ലോകകപ്പിനുമായി ബ്രസീല്‍ സര്‍ക്കാര്‍ കോടികളാണ് ചെലവഴിക്കുന്നത്. ഇതിനായി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ചാര്‍ജ് വര്‍ധിപ്പിച്ചു. ജനങ്ങളുടെ ക്ഷേമം കണക്കിലെടുക്കാതെ കായിക ഇനങ്ങള്‍ക്കായി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതാണ് ജനങ്ങളെ പ്രകോപിതരാക്കിയിരിക്കുന്നത്.

ബ്രസീലില്‍ പ്രതിഷേധം രൂക്ഷമായിരിക്കുന്ന സമയത്തു തന്നെയാണ് നെയ്മര്‍ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചത്. 'ഞാന്‍ ഒരു ബ്രസീലിയന്‍ പൗരനാണ്‌. എന്റെ കുടുംബവും കൂട്ടുകാരുമൊക്കെ താമസിക്കുന്ന ഇവിടുത്തെ‍ അഴിമതി ഇല്ലാതാക്കാനും ആരോഗ്യരംഗത്തും സുരക്ഷാരംഗത്തും മുന്നേറ്റമുണ്ടാക്കാനും ഈ പ്രതിഷേധം കൊണ്ട് സാധിക്കട്ടെ. കളിക്കളത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും എനിക്ക്‌ ലഭിക്കുന്നതും ഈ പ്രതിഷേധക്കാരില്‍ നിന്നാണ്‌‘. എന്നിങ്ങനെ പോകുന്നു നെയ്മ്‌ര്‍ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍. മെക്സിക്കോയുമായുള്ള മത്സരത്തിനു തൊട്ട്‌ മുമ്പാണ് നെയ്മര്‍ ഫേസ്ബുക്കിലൂടെ പ്രതിഷേധകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

നാണ്യപ്പെരുപ്പം 6.5% എന്ന നിരക്കിലായിട്ടു കൂടി കോടികള്‍ ചിലവഴിച്ച്‌ സര്‍ക്കാര്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തുന്നതിനെ ചോദ്യം ചെയ്യുകയാണ്‌ പ്രക്ഷോഭകാരികള്‍. 12.9 ബില്യണ്‍ ഡോളറാണ് ഫുട്ബോള്‍ ലോകകപ്പിനായി ബ്രസീല്‍ ചെലവഴിക്കുന്നതെന്ന് ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :