ബ്രസീലില്‍ പ്രതിഷേധം രൂക്ഷമാകുന്നു

ബ്രസീലിയ| WEBDUNIA|
PRO
PRO
പൊതുഗതാഗത നിരക്ക് വര്‍ധനക്കെതിരായി ആരംഭിച്ച പ്രതിഷേധം ബ്രസീലില്‍ രൂക്ഷമാകുന്നു. നാണ്യപ്പെരുപ്പം 6.5% എന്ന നിരക്കിലായിട്ടു കൂടി കോടികള്‍ ചിലവഴിച്ച്‌ സര്‍ക്കാര്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തുന്നതിനെ ചോദ്യം ചെയ്യുകയാണ്‌ പ്രക്ഷോഭകാരികള്‍. 12.9 ബില്യണ്‍ ഡോളറാണ് ഫുട്ബോള്‍ ലോകകപ്പിനായി ബ്രസീല്‍ ചെലവഴിക്കുന്നതെന്ന് ആരോപണം.

രാജ്യത്തെ 100 ഓളം നഗരങ്ങളിലായി നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ഇതിനകം ഒരു മില്യണ്‍ ആളുകള്‍ അണിചേര്‍ന്നെന്നാണ് വിവരം. പ്രതിഷേധം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രസിഡന്റ് ദില്‍മ റൗസിഫ് ജപ്പാന്‍ സന്ദര്‍ശനം റദ്ദ് ചെയ്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര ക്യാബിനറ്റ് വിളിച്ചിട്ടുണ്ട്.

ബ്രസീലില്‍ പ്രതിഷേധമുയരുമ്പോള്‍ പ്രതിഷേധകാര്‍ക്ക് നെയ്മര്‍ പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒളിംപിക്‌സിനും ലോകകപ്പിനുമായി ബ്രസീല്‍ സര്‍ക്കാര്‍ കോടികളാണ് ചെലവഴിക്കുന്നത്. ഇതിനായി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ചാര്‍ജ് വര്‍ധിപ്പിച്ചു. ജനങ്ങളുടെ ക്ഷേമം കണക്കിലെടുക്കാതെ കായിക ഇനങ്ങള്‍ക്കായി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതാണ് ജനങ്ങളെ പ്രകോപിതരാക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :