ബ്രിട്ടന്‍ താരം ആന്‍ഡി മുറെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്‍മാറി. പരുക്കു പൂര്‍ണമായും ഭേദമാവാത്തതു കൊണ്ടാണ് ലോക ഒന്നാം നമ്പര്‍ താരത്തിന്റെ പിന്‍മാറ്റം.
പരുക്കു മൂലം ഇറ്റാലിയന്‍ ഓപ്പണ്‍ മത്സരം മുഴുവിപ്പിക്കാനാകാതെ മുറെ പിന്‍മാറിയിരുന്നു. ടൂര്‍ണമെന്റ് കഴിഞ്ഞതോടെ പരുക്ക് കൂടുതല്‍ വഷളാവുകയായിരുന്നു.
കളിക്കാന്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് പാരീസ്. പിന്‍മാറാനുള്ള തീരുമാനം വളരെയധികം വിഷമിപ്പിക്കുന്നു. എന്നാല്‍ പൂര്‍ണ ആരോഗ്യക്ഷമത കൈവരിച്ചിട്ടില്ലാത്തതിനാല്‍ കളിക്കാന്‍ സാധിക്കില്ലെന്നു മുറെ പറഞ്ഞു. പരുക്കില്‍ നിന്നും മോചിതനായി എത്രയും വേഗം കളത്തില്‍ എത്താനാണ് തന്റെ ശ്രമമെന്നും വിംബിള്‍ഡണിനു മുമ്പ് പരുക്ക് ഭേദമായി തിരിച്ചുവരുമെന്നാണു തന്റെ വിശ്വാസമെന്നും അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു.
തന്നെ പിന്തുണക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും മുറെ പറഞ്ഞു.