സമനിലയില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും, സ്പെയിനിനു മുന്നേറ്റം

പാരീസ്| Venkateswara Rao Immade Setti|
PRO
ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ സ്‌പെയ്‌നിന് വിജയം. അര്‍ജന്റീനയ്ക്കും ഇംഗ്ലണ്ടിനും സമനില. സമുദ്രനിരപ്പില്‍നിന്ന് 4000 മീറ്റര്‍ ഉഅയരത്തിലുള്ള ഫെര്‍ണാണ്ടോ സിലെസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയും തണുക്കുകയായിരുന്നു.

ഫ്രാന്‍സിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ലോകചാമ്പ്യന്‍മാരായ സ്പെയിനിന്റെ ജയം. രണ്ടാം പകുതിയിലായിരുന്നു സ്‌പെയിനിന്റെ വിജയഗോള്‍.

അര്‍ജന്റീനയെ സമ്മര്‍ദ്ധം മത്സരത്തില്‍ ബാധിച്ചു മാര്‍സിലോ മൊലീഞ്ഞോയിലൂടെ ബൊളീവിയ ആദ്യം മുന്നിലെത്തി. ഒരു ഗോളിന്റെ ലീഡ് നേടിയ ബൊളീവിയ പിന്നീട് അര്‍ജന്റീനയുടെ മുന്നേറ്റ നിരയെ പ്രതിരോധിക്കാനാണ് ശ്രമിച്ചത്.

ലയണല്‍ മെസി തൊടുത്തവിട്ട പന്ത് കൃത്യമായ ഹെഡ് ചെയ്ത എവര്‍ ബനേഡ് അര്‍ജന്റീനയുടെ സമനില ഗോള്‍ നേടി. റോബിന്‍ വാന്‍ പേഴ്‌സിയുടെ ഇരട്ടഗോളില്‍ നെതര്‍ലന്റ്‌സ് റൊമാനിയയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :