അസഫ പവലിന് വിലക്ക്

കിങ്സ്റ്റണ്‍| WEBDUNIA|
PRO
PRO
ട്രാക്കിലെ വേഗപ്പോരിന് ചുക്കാന്‍ പിടിക്കുന്ന ജമൈക്കന്‍ ടീമിലെ അസഫ പവലിന് ഒന്നര വര്‍ഷത്തെ വിലക്ക്. 100 മീറ്ററിലെ മുന്‍ ലോക റെക്കോഡുകാരനായ അസാഫ പവല്‍ കഴിഞ്ഞവര്‍ഷം നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിനിടെ മരുന്നടിച്ചതായി തെളിഞ്ഞതിനാലാണ് വിലക്ക്.
ജമൈക്കന്‍ ഉത്തേജകവിരുദ്ധ സമിതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നിരോധിത മരുന്നായ ഓക്‌സിലോഫ്രൈന്‍ ആണ് അദ്ദേഹം ഉപയോഗിച്ചതെന്ന് തെളിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :