മരുന്നടി തടയാന്‍ നാഡ സംഘം സജീവം

പൂനെ| WEBDUNIA|
PRO
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മരുന്നടി പരിശോധിക്കാന്‍ ദേശീയ ഉത്തേജകവിരുദ്ധസമിതിയുടെ 14 അംഗങ്ങള്‍ പൂനെ ബാലെവാടി സ്റ്റേഡിയത്തില്‍ സജീവമായുണ്ട്. ഇന്ത്യന്‍ ഷോട്ട്പുട്ട്താരം ഉദയലക്ഷ്മി മീറ്റിനു മുമ്പെതന്നെ മരുന്നടിക്ക് പിടിയിലായതിന്റെ പാശ്ചാത്തലത്തിലാണ് കൂടുതല്‍ മുന്‍‌കരുതലുകള്‍ എടുത്തിട്ടുള്ളത്.

പരിശോധനക്കായി 40 സാമ്പിള്‍ കിറ്റുകളാണുള്ളത്. ഫലം 10 ദിവസത്തിനുള്ളില്‍ പുറത്തുവരും. അന്താരാഷ്ട്ര അമച്വര്‍ അത്ലറ്റിക് ഫെഡറേഷന്റെ രണ്ടംഗങ്ങള്‍ നാഡയുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കാന്‍ എത്തിയിട്ടുണ്ട്. ലോക ഉത്തേജക വിരുദ്ധസമിതിക്കായിരിക്കും ഇവര്‍ റിപ്പോര്‍ട്ട് നല്‍കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :