ക്രൊയേഷ്യയുടെ മരിന്‍ സിലിച്ച് മരുന്നടിക്ക് പിടിയിലായി

സഗ്രെബ്| WEBDUNIA|
PRO
പുരുഷ വിഭാഗം ടെന്നീസില്‍ ലോക പതിനഞ്ചാം നമ്പര്‍ താരം ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചും മരുന്നടിക്ക് പിടിയിലായി.

ഏപ്രിലില്‍ നടന്ന മ്യൂണിക് ടൂര്‍ണമെന്റിലെ സാമ്പിള്‍ പരിശോധനയിലാണ് മരുന്ന് മരിന്‍ സിലിച്ച് ഉപയോഗിച്ചതായി കണ്ടെത്തിയത്. മരുന്നടി സംബന്ധിച്ച് സിലിച്ചിനോട് വിശദീകരണം ആവശ്യപ്പെട്ടതായി ഐടി‌എഫ് അധികൃതര്‍ പറഞ്ഞു.

ഉത്തേജക മരുന്ന് പരിശോധന നിയമങ്ങള്‍ പാലിക്കാത്തതില്‍ സെര്‍ബിയയുടെ വിക്ടര്‍ ട്രോയിക്ക് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ഒന്നര വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :