ഉത്തേജക മരുന്നുപയോഗിച്ച് പ്രകടന നിലവാരം മെച്ചപ്പെടുത്തുന്ന കായികതാരങ്ങള്‍ക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടിശിക്ഷ നല്കാന്‍ അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ സമിതിയുടെ തീരുമാനം.
'വാഡ'യുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതിനുവേണ്ടി ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് വാഡ പ്രസിഡന്റ് ജോണ്‍ ഫാഹി പറഞ്ഞു.
ഉത്തേജക മരുന്നുപയോഗം പിടിക്കാന്‍ പുതിയ പരിശോധനാ സമ്പ്രദായങ്ങള്‍ വേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് അഭിപ്രായപ്പെട്ടു. മരുന്നടിയെ തീവ്രവാദത്തോടാണ് അദ്ദേഹം താരതമ്യം ചെയ്തത്.