അശ്വിനി നാച്ചപ്പയുടെ ഡെബിറ്റ് കാര്‍ഡ് മോഷ്ടിച്ച് പണം കവര്‍ന്നു

ബംഗളൂരു| WEBDUNIA|
PRO
മുന്‍ അത്ലറ്റ് അശ്വിനി നാച്ചപ്പയുടെ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് അശ്വിനിയുടെ അക്കൗണ്ടില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ പിന്‍വലിച്ചതായി പരാതി.

ജയനഗറില്‍ ചൊവ്വാഴ്ച നടന്ന ഫെയിം ഇന്ത്യ അത് ലറ്റ്സ് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ഹാന്‍ഡ് ബാഗ് വേദിയില്‍ വച്ച് മറക്കുകയായിരുന്നു. എതാനും മിനിട്ടിനകം തിരികെ പോയി ബാഗ് നോക്കിയെങ്കിലും അതവിടെ ഉണ്ടായിരുന്നില്ല.

അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായി അല്‍പം കഴിഞ്ഞ് മൊബൈലില്‍ എസ്എംഎസ് എത്തുകയും ചെയ്തു. കാര്‍ഡിനു പിറകില്‍ പിന്‍ നമ്പര്‍ എഴുതിയിരുന്നുവെന്ന് അശ്വിനി പറയുന്നു.

ജയനഗര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മോഷ്ടാക്കളെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :