അമേരിക്കയുടെ കൗമാര നീന്തല്‍ താരത്തിന് ലോക റിക്കോര്‍ഡ്

ബാര്‍സിലോന| WEBDUNIA|
PRO
PRO
അമേരിക്കയുടെ കൗമാര നീന്തല്‍ താരം മിസി ഫ്രാങ്ക്‌ളിന് ലോക റിക്കോര്‍ഡ്. 4-100 മീറ്റര്‍ മെഡ്‌ലെയില്‍ സ്വര്‍ണം നേടിയതോടെ ഒരു ലോക ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കുന്ന വനിതാ താരമെന്ന റെക്കോര്‍ഡ് മിസി ഫ്രാങ്ക്‌ളിന്‍ സ്വന്തമാക്കി. ആറ് സ്വര്‍ണമെഡലുകളാണ് ഈ ചാംപ്യന്‍ഷിപ്പില്‍ മിസി നേടിയത്.

മിസ്സിയുടെ മികച്ച പ്രകടനത്തില്‍ മൊത്തം മെഡല്‍ വേട്ടയില്‍ മുന്നിലെത്തി. 13 സ്വര്‍ണവും എട്ടു വെള്ളിയും എട്ടു വെങ്കലവുമടക്കം 29 മെഡല്‍ അമേരിക്ക സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ ചൈനയ്ക്ക്‌ ഒന്‍പതു മെഡലുണ്ട്‌. ഫ്രാന്‍സ്‌ മൂന്നും ഓസ്ട്രേലിയ നാലും സ്ഥാനത്ത്‌ എത്തി.

2001ല്‍ ജപ്പാനിലെ ഫുക്കുവോക്കയില്‍ പുരുഷവിഭാഗത്തില്‍ ആറു സ്വര്‍ണം നേടിയ ഇയാന്‍ തോര്‍പ്പിന്റെ മാസ്മരിക പ്രകടനത്തിനൊപ്പമായി ഇതോടെ മിസ്സിയും. 2007ല്‍ മെല്‍ബണില്‍ ഏഴു സ്വര്‍ണം നേടിയ മൈക്കല്‍ ഫെല്‍പ്സാണു ലോക ചാംപ്യന്‍ഷിപ്‌ മെഡല്‍വേട്ടയില്‍ ഒന്നാമത്‌.

നേരത്തേ മിസ്സി 100 മീറ്റര്‍ ബായ്ക്ക്സ്ട്രോക്ക്‌, 200 മീറ്റര്‍ ഫ്രീസ്റ്റെയില്‍, 4-100, 4-200 ഫ്രീസ്റ്റെയില്‍ റിലേ ഇനങ്ങളിലാണു സ്വര്‍ണം നേടിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :