അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ജൂലൈ 2021 (14:25 IST)
ലോക കേഡറ്റ് റെസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. റെസ്‌ലിങ് താരമായ പ്രിയ മാലിക്ക് ആണ് ഹംഗറിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയത്. 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്‍റെ സെനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ പരാജയപ്പെടുത്തിയത്.
ടോക്കിയോ ഒളിമ്പിക്‌സിൽ ഭാരദ്വഹനത്തിൽ മിരാഭായ് ചാനു വെള്ളി നേടിയതിന്റെ പിറ്റേന്നാണ് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം പ്രിയ മാലിക്ക് സമ്മാനിച്ചത്. 2019-ല്‍ പുണെയില്‍ നടന്ന ഖേലോ ഇന്ത്യയുടെ എഡിഷനിലും അതേ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസിലും പ്രിയ സ്വര്‍ണം നേടിയിരുന്നു.
ഇന്ത്യയുടെ മറ്റു താരങ്ങളായ ജസ്‌കരന്‍ സിങ്ങ് വെള്ളിയും വര്‍ഷ വെങ്കലവും നേടി. പഞ്ചാബില്‍ നിന്നുള്ള ജസ്‌കരന്റെ പ്രായം 16 വയസ്സാണ്. 65 കിലോഗ്രാം വിഭാഗത്തില്‍ തുര്‍ക്കിയുടെ ദുയ്ഗു ജെന്നിനെ കീഴടക്കിയാണ് വര്‍ഷ വെങ്കലം സ്വന്തമാക്കിയത്.