അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ജൂലൈ 2021 (08:39 IST)
വനിതാ ബാഡ്‌മിന്റൺ സിംഗിൾസിലെ ഗ്രൂപ്പ് ജെയിലെ ആദ്യമത്സരത്തിൽ ഇന്ത്യയുടെ സ്വർണപ്രതീക്ഷയായ പിവി സിന്ധുവിന് അനായാസ വിജയം. ഇസ്രായേലിന്റെ സെനിയ പോളികാര്‍പോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തകര്‍ത്തത്. സ്‌കോര്‍: 21-7, 21-10.
മത്സരത്തിൽ ഒരുഘട്ടത്തിലും സിന്ദുവിന് വെല്ലുവിളി ഉയർത്താൻ ഇസ്രായേൽ താരത്തിനായില്ല. 2016ലെ വെള്ളി മെഡൽ ജേതാവായ സിന്ധു രാജ്യത്തിന്റെ സ്വർണപ്രതീക്ഷ കൂടിയാണ്. 2016ലെ ഫൈനൽ മത്സരത്തിലെ സ്പെയിനിന്റെ കരോലിനാ മാരിനോടാണ് സിന്ധു പരാജയപ്പെട്ടത്. ഈ ഒളിമ്പിക്‌സിൽ കരോലിനാ മാരിൻ പങ്കെടുക്കുന്നില്ല എന്നതും സിന്ധുവിന്റെ സാധ്യത ഉയർത്തുന്നു.