ചെസിലെ നമ്പർ വൺ മാഗ്നസ് കാൾസന് ഇനി ഉറക്കമില്ലാത്ത നാളുകൾ, പ്രഗ്നാനന്ദയെ അഭിനന്ദിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (14:58 IST)
അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ നോർവെയുടെ മാഗ്നസ് കാൾസനെ മൂന്നാം തവണയും കരിയറിൽ പരാജയപ്പെടുത്തിയ ഇന്ത്യയുടെ പുതിയ ചെസ് സെൻസേഷനായ പ്രഗ്നാനന്ദയെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. ചെസിലെ നമ്പർ വൺ താരമായ മാഗ്നസ് കാൾസന് ഇനി ഉറക്കമില്ലാത്ത നാളുകളാണെന്ന് ശിവൻകുട്ടി തൻ്റെ ഫേസ്ബുക്കിൽ കുറിച്ചു. മിയാമിയിലെ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ് ചാമ്പ്യൻഷിപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കാൾസനെ മൂന്നാമതും അട്ടിമറിച്ചത്.

വി ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ചെസിലെ നമ്പർ വൺ മാഗ്നസ് കാൾസന് ഇനി ഉറക്കമില്ലാത്ത നാളുകൾ. കാരണം ഇന്ത്യയിൽ നിന്ന് ഒരു കൊച്ചു പയ്യൻ താരമായി പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു.പ്രഗ്നാനന്ദ കാൾസനെ തോല്പിച്ചത് ഒരു തവണയല്ല, മൂന്ന് തവണ.അഭിനന്ദനങ്ങൾ പ്രഗ്നാനന്ദ

ഈ വർഷം ഇത് മൂന്നാം തവണയാണ് മാഗ്നസ് കാൾസനെ 17കാരനായ പ്രഗ്നാനന്ദ തോൽപ്പിക്കുന്നത്. ഫെബ്രുവരിയിൽ ഓൾ ലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിലും മെയ് 20ന് ചെസ്സബിൾ മാസ്റ്റേഴ്സ് ഓൺലൈൻ ടൂർണമെൻ്റിലുമാണ് കാൾസനെ പ്രഗ്നാനന്ദ തോൽപ്പിച്ചത്. വിശ്വനാഥൻ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാൾസനെ തോൽപ്പിക്കുന്ന ഇന്ത്യൻ താരമാണ് ആർ പ്രഗ്നാനന്ദ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :