ഒളിമ്പിക്‌സ് 2021ൽ നടക്കുമെന്ന കാര്യത്തിലും ഉറപ്പില്ലെന്ന് സംഘാടക സമിതി

അഭിറാം മനോഹർ| Last Modified ശനി, 11 ഏപ്രില്‍ 2020 (17:58 IST)
കൊവിഡ് 19 നെ തുടർന്ന് 2021 ലേക്ക് മാറ്റിവെച്ച ഒളിമ്പിക്‌സ് അടുത്ത വർഷം നടക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്ന് ടോക്യോ ഒളിമ്പിക്‌സ് സംഘാടക സമിതി തലവൻ തോഷിറോ മുട്ടോ.കൊവിഡ് വ്യാപനത്തെ തുടർന്ന് 2021 ജൂലൈ മാസത്തിൽ ഒളിമ്പിക്‌സ് നടത്താമെന്നാണ് സംഘാടക സമിതിയുടെ തീരുമാനം. എന്നാൽ വൈറസ് ഇപ്പോഴും വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ തീയ്യതിയും അനിശ്ചിതത്വത്തിലാണെന്ന് തൊഷിറോ മുട്ടോ പറഞ്ഞു.

അടുത്ത ജൂലായ് മാസത്തോടെ ഈ പകര്‍ച്ചവ്യാധിയെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്ന വിശ്വാസം ആര്‍ക്കെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.ഇക്കാരണത്താൽ ഇക്കാര്യത്തിൽ ഞങ്ങൾക്ക് വ്യക്തമായ ഒരു ഉത്തരം നൽകാൻ സാധിക്കില്ല. തൊഷിറൊ മുട്ടോ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :