അനു മുരളി|
Last Modified ശനി, 11 ഏപ്രില്‍ 2020 (16:42 IST)
കൊവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്യുന്നത്. എല്ലാ മേഖലകളിലുമുള്ളവരെ കാര്യമായി തന്നെ സർക്കാർ നിരീക്ഷിക്കുകയും വേണ്ടത് ചെയ്യുന്നുമുണ്ട്. എന്നാൽ, നിരന്തരം സർക്കാരിനെ വിമർശിക്കാൻ മാത്രം മാധ്യമങ്ങൾക്ക് മുന്നിലെത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നത്.
സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ലെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.
‘ ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ക്രിയാത്മകമായ പദ്ധതികളുമായി സഹകരിക്കുകയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ചെയ്യേണ്ടത്. ബിജെപി ഒരുപാട് സഹായ പ്രവർത്തനങ്ങളുമായി മുൻ പന്തിയിൽ തന്നെയുണ്ട്. എന്നാല്‍ ഇതിനു പകരം പ്രതിപക്ഷം എന്നും രാവിലെ വന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത് . ക്രിയാത്മകമായ നിലപാടല്ല മറിച്ച് നിഷേധാത്മകമായ നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്- കെ സുരേന്ദ്രന്‍ പറഞ്ഞു