അഭിറാം മനോഹർ|
Last Modified ശനി, 11 ഏപ്രില്‍ 2020 (15:44 IST)
രാജ്യത്ത്
ലോക്ക്ഡൗൺ രണ്ടാഴ്ച്ചകൂടി നീട്ടുമെന്ന് റിപ്പോർട്ട്. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രക്യാപിച്ച ലോക്ക്ഡൗൺ കാലാവധി ഏപ്രിൽ 14ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ക്ഡൗണിനെ സംബന്ധിച്ച് ധാരണയായത്.ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് കോൺഫറൻസിൽ പങ്കെടുത്ത ഭൂരിഭാഗം മുഖ്യമന്ത്രിമാരും സ്വീകരിച്ചത്.ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ട്വീറ്റ് ചെയ്‌തത്.
ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനത്തെ ശരിയായ തീരുമാനമെന്നാണ്
കേജരിവാൾ വിശേഷിപ്പിച്ചത്. അതേസമയം ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.കാർഷിക മേഖലയടക്കം ചില മ്ഏഖലകൾക്ക് ഇളവുകൾ നൽകിയായിരിക്കും തീരുമാനം.