കൊവിഡ് 19; രോഗം ഭേദമായവർക്ക് വീണ്ടും വരും, 91 പേർക്ക് വീണ്ടും പോസിറ്റീവ്, ആശങ്ക!

അനു മുരളി| Last Modified ശനി, 11 ഏപ്രില്‍ 2020 (16:38 IST)
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19 നാശം വിതയ്ക്കുകയാണ്. ലോകത്തെ ആശങ്കപ്പെടുത്തുന്ന പുതിയ റിപ്പോർട്ടുമായി ദക്ഷിണ കൊറിയ. വൈറസ് ബാധ ഭേദമായവര്‍ക്ക് വീണ്ടും രോഗം ബാധിച്ചതായി ദക്ഷിണ റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് രോഗമുക്തി നേടിയ 91 പേരാണ് വീണ്ടും കൊറോണ വൈറസ് പരിശോധനയില്‍ പോസിറ്റീവായത്. ഒരിക്കൽ വൈറസ് ബാധിക്കുകയും ചികിത്സിച്ച് ഭേദമാവുകയും ചെയ്തവർക്ക് വീണ്ടുമെങ്ങനെയാണ് കൊവിഡ് 19 പോസിറ്റീവ് ആകുന്നതെന്നും വ്യക്തമല്ലെന്നും ഇക്കാര്യത്തെ
പഠനം നടക്കുകയാണെന്നും ദക്ഷിണ കൊറിയ ആരോഗ്യ വിഭാഗം അറിയിച്ചു.

ഒരു തവണ രോഗം വന്ന് നെഗറ്റീവായവര്‍ക്ക് പിന്നീട് ബാധിക്കില്ലെന്ന ലോകത്തിന്റെ കണക്കുകൂട്ടൽ ആണിതോടെ തകർന്നടിഞ്ഞിരിക്കുന്നത്. അതിനാല്‍ ഇത് ലോകത്തെയാകെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ദക്ഷിണ കൊറിയയിൽ ഇനിയും പോസിറ്റീവാകുന്നവരുടെ എണ്ണം കൂടിയേക്കാമെന്നും 91 എന്ന സംഖ്യ ഒരു തുടക്കം മാത്രമായരിക്കുമെന്നും ആരോഗ്യ വിദഗ്ധരറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :