അഭിറാം മനോഹർ|
Last Modified ഞായര്‍, 29 മാര്‍ച്ച് 2020 (15:27 IST)
അടുത്ത വർഷത്തേയ്‌ക്ക് മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്‌സിന്റെ മത്സരക്രമം മൂന്നാഴ്ച്ചയ്‌ക്കകം അറിയാം. രാജ്യാന്തര ഒളിമ്പിക്‌സ് സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ രാജ്യങ്ങൾക്കും അനുയോജ്യമായ തീയ്യതി കണ്ടെത്തുകയാണ് നിലവിൽ ഏറ്റവും ശ്രമകരമായ കാര്യമെന്നും ഐഒസി പ്രസിഡന്റ് അറിയിച്ചു.ഐഒസിയിലെ അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കോണ്‍ഫറന്‍സ് കോളിലാണ് ബാക്ക് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഒളിമ്പിക്‌സ് മത്സരങ്ങൾ ജപ്പാനിലെ അടുത്ത വേനല്‍ക്കാലത്തിന് മുന്‍പ് നടത്തിയേക്കുമെന്നാണ് ഐഒസി വൃത്തങ്ങൾ നൽകുന്ന സൂചന. ജൂലൈക്ക് മുൻപ് മത്സരം നടന്നേക്കും.അതേസമയം, ഒളിംപിക്‌സ് മാറ്റിവച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജാപ്പനീസ് ടെന്നിസ് വിസ്മയം നവോമി ഒസാക്ക പറഞ്ഞു. അടുത്ത വര്‍ഷം കൂടുതല്‍ കരുത്തോടെ ജാപ്പന്‍ ഒളിംപിക്‌സിന് സജ്ജമാകുമെന്നും ഒസാക്ക ട്വീറ്റ് ചെയ്തു.