ഹൈദരാബാദ്|
Last Modified വെള്ളി, 22 മെയ് 2015 (10:30 IST)
ഇന്ത്യന്‍ ഷട്ടില്‍ താരം സൈന നെഹ്‌വാള്‍ വീണ്ടും ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍ റാങ്കിംഗില്‍ പിവി സിന്ധുവിന് തിരിച്ചടിയേറ്റു. നേരത്തേ 11 ആം സ്ഥാനത്തായിരുന്ന സിന്ധു
12-ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പുരുഷ റാങ്കിംഗില്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത് നാലാം സ്ഥാനം നിലനിറുത്തി. പാരിപ്പള്ളി കാശ്യപും എസ്.എസ്. പ്രണോയും 13, 15 റാങ്കുകളില്‍ തുടരുകയാണ്.
കഴിഞ്ഞ മാസം കരിയറിലാദ്യമായി സൈന ഒന്നാംറാങ്കിലെത്തിയിരുന്നെങ്കിലും പിന്നീട് റാങ്കിംഗില്‍ പിന്നോട്ട് പോയിരുന്നു. ആസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് സൈനയ്ക്ക് വീണ്ടും ഒന്നാംറാങ്കിലെത്തിയിരിക്കുന്നത്. ആസ്ട്രേലിയന്‍ ഓപ്പണിലെ നിലവിലെ ചാമ്പ്യനായ സൈന ഇവിടെ രണ്ടാംസീഡായാണ് മത്സരത്തിനിറങ്ങുന്നത്.