ബര്‍മിങ്ങാം|
jibin|
Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (09:37 IST)
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്‌മിന്റെന്‍ ഫൈനലില്‍ ലോകചാമ്പ്യന്‍ സ്‌പെയിനിന്റെ കരോലിന മരിന്റെ മുന്നില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ തോല്‍വി സമ്മതിച്ചു. ആദ്യ സെറ്റ് നേടിയ ഇന്ത്യന്‍ താരം തുടര്‍ന്നുള്ള രണ്ടു സെറ്റുകളിലും തോല്‍വി സമ്മതിക്കുകയായിരുന്നു. (21-16, 14-21, 7-21).
ആദ്യ സെറ്റില്‍ മികച്ച പ്രകടനമായിരുന്നു സൈന പുറത്തെടുത്തത്. മികച്ച ലീഡില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകാതിരുന്ന ഇന്ത്യന്‍ താരം 21-16നു സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിലും തുടക്കത്തില്‍ മുന്നേറിയ സൈനയെ മരിന്‍ പിടിച്ചുക്കെട്ടുകയായിരുന്നു. മൂന്നാം സെറ്റിന്‍ വര്‍ദ്ധിത വീര്യത്തോടെ കളിച്ച മരിനു മുന്നില്‍ സൈന അടിയറവ് പറയുകയായിരുന്നു. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ മരിന്റെ ആദ്യ ഓള്‍ ഇംഗ്ല്ണ്ട് ബാഡ്‌മിന്റ്ണ്‍ കിരീടമാണിത്.