വത്തിക്കാന്‍|
jibin|
Last Modified വെള്ളി, 13 ജൂണ്‍ 2014 (11:50 IST)
ലോകകപ്പ് ഫുട്ബോളിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം. ലോകകപ്പ് കളികള്‍ വംശീയതയുടെയും അത്യാഗ്രഹത്തിന്റെയും പ്രദര്‍ശനമാകരുതെന്നാണ് മാര്‍പാപ്പയുടെ സന്ദേശം.
ലോകകപ്പ് ഐക്യത്തിന്റെയും സംഘബോധത്തിന്റെയും കാഴ്ചയാകണമെന്നാണ് ഫുട്‌ബോള്‍ പ്രേമിയും അര്‍ജന്റീനക്കാരനുമായ മാര്‍പാപ്പ സന്ദേശത്തില്‍ ലോകത്തിന് നല്‍കിയ സന്ദേശം. ബ്രസീലിയന്‍ ടെലിവിഷനുകളിലാണ് ഉദ്ഘാടന മത്സരത്തിനു മുമ്പ് മാര്‍പാപ്പയുടെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചത്.
ലക്ഷ്യം നേടാന്‍ വേണ്ട പരിശീലനവും കഠിനാധ്വാനവും, നല്ല കളിയും സംഘബോധവും, എതിരാളികളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത - ഇക്കാര്യങ്ങളാണ് ഫുട്‌ബോള്‍ നമ്മെ പഠിപ്പിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. അര്‍ജന്റീനിയന്‍ ക്ലബ്ബായ സാന്‍ ലോറന്‍സോയുടെ ആരാധകനായ മാര്‍പാപ്പക്കു ഫുട്‌ബോള്‍ താരങ്ങളുടെ ജേഴ്‌സികളുടെ വലിയ ശേഖരമുണ്ട്.