താന്‍ കമ്യൂണിസ്റ്റുകാരനല്ല; ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി| WEBDUNIA|
PRO
താന്‍ ഒരു കമ്യൂണിസ്റ്റല്ലെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. പക്ഷേ മാര്‍ക്സിസ്റ്റുകളായ ഒട്ടേറെ നല്ലവരെ അറിയാമെന്നും മാര്‍പാപ്പ പറഞ്ഞു.

മുതലാളിത്തത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചു മാര്‍പാപ്പ നടത്തിയ പരാമര്‍ശങ്ങളെ യുഎസിലെ യാഥാസ്ഥിതികരായ ചില റേഡിയോ കമന്റേറ്റര്‍മാര്‍ വിമര്‍ശിച്ച പശ്ചാത്തലത്തിലാണു വിശദീകരണം. കത്തോലിക്കാ സഭയുടെ സാമൂഹിക തത്വത്തിനനുസൃതമായ അഭിപ്രായപ്രകടനമാണത്‌. നീതിരഹിതമായ സാമ്പത്തിക സംവിധാനത്തെയും അനിയന്ത്രിതമായ മുതലാളിത്തത്തെയുമാണ്‌ മാര്‍പാപ്പ വിമര്‍ശിച്ചിരുന്നത്‌.

അദ്ദേഹത്തിന്റെ മാതൃരാജ്യമായ അര്‍ജന്റീനയിലെ 'ടീ പാര്‍ട്ടി പ്രസ്ഥാനക്കാരും ഫോക്സ്‌ ന്യൂസ്‌ ടിവി ചാനലും അതിന്‌ വ്യാപക പ്രചാരണം നല്‍കി. ആഗോള സാമ്പത്തിക മാന്ദ്യം സമൂഹത്തിലുളവാക്കുന്ന അസന്തുലിതാവസ്ഥയെപ്പറ്റി താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒരു വിദഗ്ധാഭിപ്രായമല്ലെന്നു മാര്‍പാപ്പ വ്യക്‌തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :