വത്തിക്കാന്‍ സിറ്റി|
WEBDUNIA|
Last Modified ശനി, 26 ഏപ്രില്‍ 2014 (10:33 IST)
ആഗോള കത്തോലിക്ക സഭയ്ക്ക് രണ്ട് പുതിയ വിശുദ്ധര്‍ കൂടി.സഭയെ ആധുനിക ചിന്തകളിലേക്കു നയിച്ച മാര്‍പാപ്പമാരായ ജോണ്‍ പോള്‍ രണ്ടാമനെയും ജോണ്‍ ഇരുപത്തിമൂന്നാമനെയുമാണ്
നാളെ വിശുദ്ധരായി പ്രഖ്യാപിക്കുക.
സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ വത്തിക്കാന്‍ സമയം രാവിലെ 10ന് (ഇന്ത്യന്‍ സമയംഉച്ചയ്ക്ക് 1.30) നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കും.സ്ഥാനമൊഴിഞ്ഞ ബെനഡിക്ട് രണ്ടാമന്‍ മര്‍പാപ്പയും ചടങ്ങില്‍ പങ്കെടുക്കും.
1978 മുതല്‍ 2005 വരെ മാര്‍പാപ്പയായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍, ഏറ്റവും വേഗം വിശുദ്ധ പദവിയിലെത്തുന്ന സഭാധ്യക്ഷന്‍ എന്ന പ്രത്യേകത്യും ഉണ്ട്. 2005ല്‍ അദ്ദേഹം കാലംചെയ്‌ത ഉടന്‍ നാമകരണ നടപടി ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി 2011ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഫ്രഞ്ച് വനിതയുടെ പാര്‍ക്കിന്‍സണ്‍സ് രോഗം ഭേദമായതായിരുന്നു ആദ്യ അദ്ഭുതം. ജോണ്‍ പോള്‍ രണ്ടാമന്റെ മാധ്യസ്ഥ്യം തേടിയ കോസ്റ്ററിക്കക്കാരിയായ സ്‌ത്രീയുടെ രോഗം ഭേദമാക്കിയതാണു രണ്ടാമത്തെ അദ്ഭുതപ്രവൃത്തിയായി അംഗീകരിച്ചത്.
1958 മുതല്‍ 63 വരെ മാര്‍പാപ്പയായിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍, സഭയെആധുനികീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 1962ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത സഭാധ്യക്ഷനും ഇദ്ദേഹമായിരുന്നു.
2000ല്‍ ആണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. അന്നത്തെ മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമനായിരുന്നു എന്നതും കൌതുകം ജനിപ്പിക്കുന്നതാണ്.ഇരുവരും ഒരുമിച്ചാണ് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത് എന്നത് യാദൃച്ഛികവും.
വിശുദ്ധ പദവിയിലെത്താന്‍ രണ്ട് അദ്ഭുതപ്രവൃത്തികള്‍ അംഗീകരിക്കണമെന്നനിയമാവലിയില്‍ ഭേദഗതി വരുത്തിയാണു ജോണ്‍ ഇരുപത്തിമൂന്നാമനെ വിശുദ്ധനാക്കുന്നത്‌എന്നതും ഈ ചടങ്ങിന്റെ പ്രത്യേകതകളില്‍ പെടുന്നു.
മേജര്‍ ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ്‌ക്ലിമ്മീസ് കാതോലിക്കാ ബാവാ, ഇന്ത്യയുടെ ഔദ്യോഗിക സംഘാംഗങ്ങളായി കേന്ദ്രമന്ത്രിമാരായ കെ.വി. തോമസ്, ഓസ്കര്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വത്തിക്കാനിലെത്തിയിട്ടുണ്ട്.