ഗുസ്‌തി താരം വിനേഷ് ഫോഗട്ടിന് കൊവിഡ്

അഭിറാം മനോഹർ| Last Modified ശനി, 29 ഓഗസ്റ്റ് 2020 (07:16 IST)
ഈ വർഷത്തെ ഖേൽരത്‌ന പുരസ്‌കാര ജേതാവായ ഗുസ്‌തി താരം വിനേഷ് ഫോഗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. വിനേഷ് ഫോഗാട്ടിന് ഖേൽരത്‌ന പുരസ്‌കാര ചടങ്ങിന് മുൻപ് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ക്ഹേൽരത്‌ന പുരസ്‌കാരദാനചടങ്ങിന്റെ റിഹേ‌ഴ്‌സലിന്റെ ഭാഗമായാണ് പരിശോധനയ്‌ക്ക് വിധേയയായതെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. അസുഖം ഭേദമായി ഉടൻ തന്നെ തിരിച്ചെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നിലവിൽ വീറ്റ്റ്റിൽ ഐസൊലേഷനിലാണുള്ളതെന്നും വിനേഷ് ഫോഗാട്ട് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ വെർച്വൽ ചടങ്ങിലൂടെയാണ് രാഷ്‌ട്രപതി ഇത്തവണ കായികതാരങ്ങൾക്ക് പുരസ്‌കാരം സമർപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :