'സിന്ദഗി' സിന്ധു; തുടര്‍ച്ചയായി രണ്ട് ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

നെൽവിൻ| Last Modified ഞായര്‍, 1 ഓഗസ്റ്റ് 2021 (18:17 IST)
ഇന്ത്യയ്ക്കായി ചരിത്രം കുറിച്ച് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു.തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ വനിത താരമെന്ന റെക്കോര്‍ഡാണ് സിന്ധു സ്വന്തമാക്കിയത്. 2016 ലെ ഒളിംപിക്‌സില്‍ വെള്ളി മെഡലാണ് സിന്ധു നേടിയത്. ഇത്തവണ അത് വെങ്കലത്തിലേക്ക് ചുരുങ്ങിയെങ്കിലും ഒരിക്കല്‍ കൂടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് സിന്ധു.

ഇന്ത്യയ്ക്കായി തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സുശീല്‍ കുമാറിനാണ്. ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കല മെഡലും ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിയും നേടിയാണ് സുശീല്‍കുമാര്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സില്‍ മെഡല്‍ നേടിയ താരമെന്ന സുശീല്‍കുമാറിന്റെ നേട്ടത്തിനൊപ്പം എത്തിയിരിക്കുകയാണ് 26 കാരിയായ പി.വി.സിന്ധു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :