അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യക്കാർ ഉടൻ കീവ് വിടണമെന്ന് എംബസി: ഓപ്പറേഷൻ ഗംഗയ്‌ക്ക് ഇനി വ്യോമസേനയും
- റഷ്യൻ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ എസ്ബിഐ നിർത്തി
- ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് റഷ്യയെ വിലക്കി ഫിഫ, വനിത യൂറോകപ്പിലും മത്സരിക്കാനാകില്ല
- നിയന്ത്രിത ആക്രമണത്തിൽ നിന്നും മാറി റഷ്യ, ആശുപത്രികളിലും പുനരധിവാസ കേന്ദ്രങ്ങളിലും ഷെല്ലാക്രമണം
- പാചകവാതക വിലയിൽ വൻവർധന: വാണിജ്യ സിലിണ്ടറിന് 106.50 രൂപ കൂട്ടി
യുക്രെയ്‌നിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു
യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവിൽ ഷെല്ലാക്രമണം ഉണ്ടായത്. വിദ്യാർഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഭക്ഷണം വാങ്ങാന്‍ വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ഖാർക്കീവിൽ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്തം ബാഗ്ചി ട്വിറ്ററില്‍ കുറിച്ചു.
Ministry of External Affairs says that an Indian student lost his life in shelling in Kharkiv, Ukraine this morning. The Ministry is in touch with his family. pic.twitter.com/EZpyc7mtL7
— ANI (@ANI) March 1, 2022
അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.