പാരിസ്|
jibin|
Last Modified ബുധന്‍, 4 ജൂണ്‍ 2014 (09:31 IST)
ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ റഷ്യയുടെ മരിയ
ഷറപ്പോവ സെമിയില്‍. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ സ്പാനിഷ് താരം ഗാര്‍ബെയ്ന്‍ മുഗുറുസയെയാണ് ഷറപ്പോവ കീഴടക്കിയത് (1-6, 7-5, 6-1).
ആദ്യ സെറ്റ് നേടിയത് ഗാര്‍ബെയ്ന്‍ മുഗുറുസയെയാണ് . എന്നാല്‍ അടുത്ത രണ്ട് സെറ്റുകളും പിടിച്ചെടുത്ത്
ഷറപ്പോവ സെമിയിലേക്ക് കുതിക്കുകയായിരുന്നു.
സെമിയില്‍ കാനഡയുടെ യൂജിന്‍ ബുച്ചാര്ഡാണ് ഷറപ്പോവയുടെ എതിരാളി. വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സാനിയാ സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായി.