റൊളാങ് ഗാരോസ്|
VISHNU.NL|
Last Modified ബുധന്‍, 28 മെയ് 2014 (10:51 IST)
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ പ്രമുഖ താരങ്ങള്‍ ആദ്യം തന്നെ പരാജയം രുചിച്ചത് ആരാധകരെ ഞെട്ടിച്ചു. പുരുഷ വിഭാഗത്തില്‍ നിലവിലെ ആസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ സ്റ്റാന്‍സിലാസ് വാവ്‌റിങ്ക വനിതാ വിഭാഗത്തില്‍ ആസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ നാലീ എന്നിവര്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടു.
മൂന്നാം സീഡായി മത്സരിച്ച വാവ്‌റിങ്കയെ സീഡ് ചെയ്യപ്പെടാത്ത സ്പാനിഷ് താരം ഗില്ലര്‍മോ ഗാര്‍ഷ്യലോപ്പസാണ് കീഴടക്കിയത്. സ്കോര്‍ 6-4, 5-7, 6-2, 6-0. വനിതാ വിഭാഗത്തില്‍ രണ്ടാം സീഡായി മത്സരത്തിനിറങ്ങിയ നാലീയെ ലോക നൂറ്റിമൂന്നാം റാങ്കുകാരി ക്രിസ്റ്റീന മ്ളാഡനോവിക്കാണ് അട്ടിമറിച്ചത്. സ്കോര്‍ 7-5, 3-6, 6-1. 2011ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയ താരമാണ് നാലീ.
മറ്റ് മത്സരങ്ങളില്‍ നൊവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍, സിമോണ ഹാലെപ്പ്, അന ഇവനോവിക്, റിച്ചാര്‍ഡ് ഗ്വാസ്‌ക്വെറ്റ് തുടങ്ങിയവര്‍ ആദ്യ റൗണ്ട് വിജയങ്ങള്‍ നേടി. നിലവിലെ ചാമ്പ്യനായ നദാല്‍ 6-0, 6-3,6-0ത്തിന് അമേരിക്കന്‍ താരം റോബിഗിംനേപ്രിയെയാണ് കീഴടക്കിയത്.
നൊവാക് 6-1, 6-2, 6-4ന് പോര്‍ച്ചുഗലിന്റെ യാവോഡി സൂസയെ കീഴടക്കി. 2008ല്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായിരുന്ന അന 6-1, 6-3ന് കരോളിന്‍ ഗാര്‍ഷ്യയെയാണ് ഒന്നാം റൗണ്ടില്‍ തോല്‍പ്പിച്ചത്.