രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ, ജാവലിൻ ത്രോയിൽ മെഡൽ പ്രതീക്ഷയുണർത്തി നീരജ് ചോപ്ര

അഭിറാം മനോ‌ഹർ| Last Modified ശനി, 7 ഓഗസ്റ്റ് 2021 (17:30 IST)
ഒളിമ്പിക്‌സിൽ ഇന്ത്യൻ പ്രതീക്ഷകൾ ഉണർത്തി ജാവലിൻ ത്രോ താരം നീരജ് ചോപ്ര. മത്സരം പുരോഗമിക്കുന്നതിനിടെ നിലവിൽ ഒന്നാം സ്ഥാനത്താണ് നീരജ്. മത്സരത്തിൽ ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ നീരജ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. രണ്ടാം ശ്രമത്തില്‍ 87.58 മീറ്ററിലേക്ക് ജാവലിന്‍ എത്തിച്ചതോടെ നീരജ് മെഡല്‍ നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യ.

നീരജിന് ഭീഷണിയാവുമെന്നു കരുതിയിരുന്ന ജര്‍മ്മന്‍ താരം യൊഹാനസ്‌ വെറ്ററുടെ ശ്രമങ്ങൾ തുടരെ ഫൗളുകൾ ആവുകയായിരുന്നു. ഇതോടെ അവസാന എട്ടിലെത്താന്‍ വെറ്റര്‍ക്കു കഴിഞ്ഞില്ല. നീരജ് ഇന്ന് മെഡല്‍ നേടിയാല്‍
ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജിനെ കാത്തിരിക്കുന്നത്.

1900ൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച ബ്രിട്ടീഷ് താരമായ നോര്‍മന്‍ പ്രിച്ചാര്‍ഡാണ് അത്‌ലറ്റിക്‌സിൽ ഇന്ത്യക്കായി മെഡൽ നേടിയ ഏക താരം എന്നാൽ അന്ന് ബ്രിട്ടീഷ് കോളനിയായിരുന്നു രാജ്യം. 900 ജൂലായ് 22 ന് 200 മീറ്റര്‍ ഓട്ടത്തിലും ഹർഡിൽസിലും വെള്ളിമെഡലാണ് പ്രിച്ചാര്‍ഡ് മെഡലുകൾ സ്വന്തമാക്കിയിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :