വിംബിള്‍ഡണ്‍ കണ്ട ഏറ്റവും വലിയ അട്ടിമറി; നൊവാക് ദ്യോകോവിച്ചിന്റെ വിജയക്കുതിപ്പിന് വിരാമം

ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് വിംബിള്‍ഡണില്‍ നിന്നും പുറത്ത്

novak djokovic, Sam Querrey, Wimbledon 2016 നൊവാക് ദ്യോകോവിച്ച്, സാം ഖുറെ, വിംബിള്‍ഡണ്‍2016
സജിത്ത്| Last Modified ഞായര്‍, 3 ജൂലൈ 2016 (17:22 IST)
വിംബിള്‍ഡണ്‍ കണ്ട ഏറ്റവും വലിയ അട്ടിമറി. ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് വിംബിള്‍ഡണില്‍ നിന്നും പുറത്ത്. അമേരിക്കയുടെ സാം ഖുറെയാണ് നൊവാക്കിന്റെ വിജയക്കുതിപ്പിന് വിരാമമിട്ടത്. സ്‌കോര്‍ 7-6(8-6), 6-1, 3-6, 7-6(7-5).

മഴ കളിമുടക്കിയ മത്സരത്തില്‍ ആദ്യ ഒരു മണിക്കൂറില്‍ത്തന്നെ ഖുറെ രണ്ട് സെറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ടൈബ്രേക്കറിലേക്ക് നീങ്ങിയ ആദ്യ സെറ്റ് 7-6 ന് സ്വന്തമാക്കി സൂചന നല്‍കിയ ഖുറെ രണ്ടാം സെറ്റില്‍ സെര്‍ബിയന്‍ താരത്തെ 6-1 ന് തകര്‍ത്ത് കാണികളെ ഞെട്ടിച്ചു.

അതേസമയം മഴ നല്‍കിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ദ്യോകോ 6-3 ന് മൂന്നാം സെറ്റ് നേടി വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് തെളിയിച്ചു. എന്നാല്‍ നാലാം സെറ്റില്‍ ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ട്രൈബ്രേക്കറില്‍ എതിരാളിയെ നിഷ്പ്രഭമാക്കി ഖുറെ സെറ്റും മത്സരവും സ്വന്തമാക്കി.

ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റില്‍ ദ്യോകോയുടെ തുടര്‍ച്ചയായ 31 വിജയങ്ങളുടെ കുതിപ്പിനാണ് ഇതോടെ വിരാമമായത്.
അതേസമയം ഏഴ് വട്ടം ചാമ്പ്യനായ സ്വിസ് താരം റോജര്‍ ഫെഡറര്‍ നാലാം റൗണ്ടിലേക്ക് അനായാസം മുന്നേറി. ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സിനെ 6-4, 6-2, 6-2 എന്ന സ്‌കോറിനാണ് ഫെഡറര്‍ തകര്‍ത്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :