സച്ചിനെ മാത്രമല്ല സെവാഗിനെയും കോഹ്‌ലിയേയും ഞാന്‍ ഒഴിവാക്കി; ഇന്ത്യന്‍ ആരാധകര്‍ക്ക് ചുട്ട മറുപടിയുമായി സംഗക്കാര

എല്ലാവരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല

   സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , കുമാര്‍ സംഗക്കാര , ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് , സെവാഗ്
മുംബൈ| jibin| Last Modified ബുധന്‍, 29 ജൂണ്‍ 2016 (16:27 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ തന്റെ സ്വപ്‌ന ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന്
മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര വ്യക്തമാക്കുന്നു. സച്ചിനെ ഉള്‍പ്പെടുത്താതെ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിന് വേണ്ടി
11അംഗ ടീമിനെ തെരഞ്ഞെടുത്ത സംഗയ്‌ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

സച്ചിനെ മാത്രമല്ല താന്‍ ഒഴിവാക്കിയത് വിരേന്ദര്‍ സെവാഗിനെയും ഭാവിയില്‍ മികച്ച താരമാകാന്‍ സാധ്യതയുള്ള വിരാട് കോഹ്‌ലിയേയും ഒഴിവാക്കിയിട്ടുണ്ട്. എല്ലാവരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും സംഗാക്കാര പറഞ്ഞു.

ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് സംഗക്കാരയുടെ എക്കാലത്തേയും മികച്ച ടീമിനെ പ്രഖ്യാപിച്ചത്. മുന്‍ ശ്രീലങ്കന്‍ താരം അരവിന്ദ ഡിസില്‍വയാണ് ടീമിന്റെ ക്യാപ്റ്റന്‍. രാഹുല്‍ ദ്രാവിഡും മാത്യു ഹെയ്ഡനുമാണ് ഓപ്പണിംഗ് ജോഡികള്‍. ആദം ഗില്‍ക്രിസ്റ്റാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍. റിക്കി പോണ്ടിംഗ്, ബ്രയാന്‍ ലാറ, ജാക്വിസ് കല്ലീസ് എന്നീവരാണ് ബാറ്റ്‌സ്മാന്‍മാര്‍. സ്പിന്നര്‍മാരായി ഷെയിന്‍ വോണും മുത്തയ്യ മുരളീധരനും ടീമില്‍ ഇടം പിടിച്ചപ്പോള്‍ വസീം അക്രവും ചാമിന്ദ വാസുമാണ് പേസ് ബൗളര്‍മാര്‍.

സംഗക്കാരക്ക് സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയാത്തതിലുളള അസൂയയാണ് സച്ചിനെ ഒഴിവാക്കിയുളള താരത്തിന്റെ ടീം തെരഞ്ഞെടുപ്പിന് പിന്നിലെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ആരോപിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :