കിംഗ്‌സ്‌റ്റണ്‍|
jibin|
Last Modified ശനി, 2 ജൂലൈ 2016 (08:42 IST)
പരുക്കിനെത്തുടര്‍ന്ന് ഉസൈൻ ബോൾട്ട് ജമൈക്കൻ ഒളിമ്പിക്‍സ് ട്രയൽസിൽ നിന്ന് പിന്മാറി. നൂറ് മീറ്റർ ഫൈനലിനു മുമ്പാണ് ട്രാക്കിലെ അതിവേഗക്കാരന്‍ പിന്മാറിയത്. പരുക്ക് കാരണമാണ് താന്‍ പിന്മാറിയതെന്ന് ബോൾട്ട് പിന്നീട് അറിയിച്ചു.
സെലക്ഷന്‍ ട്രയൽസിൽ പങ്കെടുത്തു ജയിക്കാതെ ഒളിമ്പിക്സിനു അയയ്ക്കില്ലെന്നാണ് അസോസിയേഷന്റെ നിലപാട്. എങ്കിലും ഒളിമ്പിക്സിനു മുമ്പ് ശാരീരിക ക്ഷമത വീണ്ടെടുത്താൽ ബോൾട്ടിനെ പങ്കെടുപ്പിക്കാനുള്ള സാധ്യതയേറയാണ്. റിയോ ഒളിമ്പിക്സിനു മുന്നോടിയായുള്ള അവസാനവട്ട തയാറെടുപ്പാണ് ഒളിമ്പിക്സ് ട്രയൽസ്.
പരുക്ക് പിടികൂടിയതോടെ മൂന്നു തവണ ലോകചാമ്പ്യനും ഒളിമ്പിക്സ് റിക്കാർഡ് ജേതാവുമായ ബോൾട്ടിന്റെ ഒളിമ്പിക്സ് പങ്കാളിത്തം സംശയത്തിലായി.