ബ്രിജ് ഭൂഷണിൽ നിന്നും ദുരനുഭവമുണ്ടായി എന്നത് സത്യം, പക്ഷേ സമരത്തിന് പിന്നിൽ കോൺഗ്രസല്ല, ബിജെപി നേതാവ് : വെളിപ്പെടുത്തലുമായി സാക്ഷി മാലിക്

Babita phogat, Sakhi malik
അഭിറാം മനോഹർ| Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2024 (13:44 IST)
Babita phogat, Sakhi malik
ഗുസ്തിതാരങ്ങളുടെ സമരത്തിന് പിന്നില്‍ മുന്‍ ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫോഗാട്ടെന്ന് ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് സാക്ഷി മാലിക്. ബബിതയ്ക്ക് ഗുസ്തി ഫെഡറേഷന്‍ മേധാവിയാകാന്‍ താത്പര്യമുണ്ടായിരുന്നുവെന്നും അതിനായാണ് ബ്രിജ് ഭൂഷണെതിരായ സമരം ആസൂത്രണം ചെയ്തതെന്നും സാക്ഷി മാലിക് ആരോപിച്ചു. വിറ്റ്‌നെസ് എന്ന പേരില്‍ പുറത്തിറങ്ങിയ പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച് ആദ്യം സമരം നടത്താന്‍ സമീപിച്ചത് ബബിത ഫോഗാട്ടാണെന്നും അതിന് പിന്നില്‍ അവര്‍ക്ക് പ്രത്യേക താത്പര്യമുണ്ടായിരുന്നുവെന്നുമാണ് സാക്ഷിയുടെ വെളിപ്പെടുത്തല്‍.

ബ്രിജ് ഭൂഷണെതിരായ സമരങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ ബബിത ഫോഗട്ട്, ടിരത് റാണ് എന്നീ ബിജെപി നേതാക്കള്‍ ചേര്‍ന്നാണ് പ്രതിഷേധിക്കാനുള്ള സൗകര്യം ഒരുക്കിതന്നത്. ബബിതയും തങ്ങള്‍ക്കൊപ്പം പോരാട്ടങ്ങള്‍ക്ക് ഉണ്ടാവുമെന്നാണ് കരുതിയിരുന്നത് എന്നും എന്നാല്‍ അവര്‍ തങ്ങളെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും സാക്ഷി മാലിക് പറയുന്നു. അതേസമയം ബൃജ് ഭൂഷണില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായിട്ടെന്നും പുസ്തകത്തില്‍ സാക്ഷി മാലിക് പറയുന്നു.


കസാഖ്സ്ഥാനില്‍ 2012ല്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രിജ്ഭൂഷണില്‍ നിന്നും ദുരനുഭവം ഉണ്ടായതായി സാക്ഷി പറയുന്നു. രക്ഷിതാക്കളോട് ഫോണില്‍ സംസാരിക്കാനെന്ന് പറഞ്ഞ് തന്നെ ഹോട്ടലില്‍ മുറിയിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. താന്‍ തടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബ്രിജ്ഭൂഷണ്‍ പിന്തിരിഞ്ഞെന്നും കരഞ്ഞുകൊണ്ട് റൂമില്‍ നിന്നും പുറത്തേക്ക് പോയെന്നും പുസ്തകത്തില്‍ സാക്ഷി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :