അഭിറാം മനോഹർ|
Last Modified തിങ്കള്‍, 17 ജനുവരി 2022 (19:29 IST)
കൊവിഡ് പ്രതിരോധ വാക്‌സിനെടുത്തില്ലെങ്കിൽ ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ചിന് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റിലും കളിക്കാനാവില്ല. പുതിയ വാക്സിന്‍ നയം നടപ്പിലാവുമ്പോള്‍ വാക്സിനെടുക്കാത്തവര്‍ക്ക് ഫ്രാന്‍സില്‍ യാതൊരുവിധ ഇളവുകളും ഉണ്ടാവില്ലെന്ന് ഫ്രഞ്ച് കായിക മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ കൊവിഡ്പ്രതിരോധ വാക്സിനെടുക്കാത്ത ജോക്കോവിച്ചിനെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. പിന്നാലെ കോടതി ഉത്തരവിന്‍റെ ബലത്തില്‍ കളിക്കാന്‍ തയാറായ ജോക്കോവിച്ചിന്‍റെ വിസ ഓസ്ട്രേലിയ റദ്ദാക്കുകയും താരത്തെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിനെടുക്കാത്തവര്‍ക്ക് ഇളവുണ്ടാകില്ലെന്ന നിലപാടുമായി ഫ്രഞ്ച് കായികത മന്ത്രാലയവും രംഗത്തെത്തിയിരിക്കുന്നത്.
ഫ്രഞ്ച് പാർലമെന്റ് പാസാക്കിയ വാക്‌സിൻ നിയമം അനുസരിച്ച് പൊതുസ്ഥലങ്ങളായ റസ്റ്ററന്‍റുകള്‍, കഫേ, സിനിമാ തിയറ്റര്‍, ഓഫീസുകള്‍,, ട്രെയിനുകള്‍ എന്നീ പൊതു ഇടങ്ങളിലെല്ലാം പ്രവേശിക്കണമെങ്കില്‍ വാക്സിനെടുത്തിരിക്കണം. കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവരും കാണികളും വാക്സിനെടുത്തിരിക്കണം.