രാജ്യത്ത് ഒന്നരലക്ഷത്തിന് മുകളിൽ കൊവിഡ് രോഗികൾ, ടിപിആർ പത്തിന് മുകളിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ജനുവരി 2022 (10:17 IST)
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണവും കൂടുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,59,632 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 40,863 പേർ രോഗമുക്തി നേടി. 327 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെയായി 3,623 പേർക്കാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 1,009 ഒമിക്രോൺ രോഗികളാണുള്ളത്.

നിലവിൽ 5,90,611 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 3,44,53,603 പേർ രോഗമുക്തരായി. 4,83,790 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :