രാജാവിന് പ്രത്യേക നിയമമില്ല: വാ‌ക്‌സിനെടുക്കാത്ത ജോക്കോവിച്ചിന് ഓസ്ട്രേലിയ വിസ നിഷേധിച്ചു, സെർബിയയിലേക്ക് തിരിച്ചയക്കും

അഭിറാം മനോഹർ| Last Modified വ്യാഴം, 6 ജനുവരി 2022 (08:33 IST)
വാക്‌സിൻ എടുക്കാതെ കളിക്കാനെത്തിയ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ചിന് വിസ നിഷേധിച്ചു. നാടകീയസംഭവങ്ങൾക്കൊടുവിലാണ് താരത്തെ മെൽബൺ എയർപോർട്ടിൽ തടഞ്ഞത്. താരത്തെ ഇന്ന് തന്നെ സെർബിയയിലേക്ക് തിരിച്ചയക്കും.

വാക്‌സിന്‍ ഡോസുകള്‍ മുഴുവന്‍ എടുത്തിട്ടില്ലെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ഇളവ് നല്‍കിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചാണ് താരം വിമാനം കയറിയത്. എന്നാൽ മെൽബണിലെത്തിയപ്പോൾ പ്രവേശനം നിഷേധിക്കപ്പെട്ടു. കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യത്ത് ജോക്കോയ്ക്ക് മാത്രമായി ഇളവ് അനുവദിക്കുന്നതിനെതിരെ ഓസീസിൽ കടുത്ത പ്രതിഷേധമാണ് ഉണ്ടായിരുന്നത്.

വിമാനം ഇറങ്ങിയ ജോക്കോയോട് വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായി എടുത്ത സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ രാജ്യത്തേക്ക് പ്രവേശനം നൽകാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കുകയായിരുന്നു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നായിരുന്നു സംഭവത്തിൽ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പ്രതികരണം. അതേസമയം താരത്തോട് കാണിച്ചത് മോശം പെരുമാറ്റമാണെന്ന് സെര്‍ബിയ കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :