നിഹാലിന് മുന്നിൽ മുട്ടുമടക്കി ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസൺ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ജൂണ്‍ 2020 (19:48 IST)
ഓൺലൈൻ ബ്ലിറ്റ്സ് മത്സരത്തിൽ ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ താരം നിഹാൽ സരിൻ. തൃശൂർ സ്വദേശിയായ നിഹാൽ മുൻപും കാൾസണുമായി ഓൺലൈൻ മത്സരം കളിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നിഹാൽ കാൾസണെതിരെ വിജയിക്കുന്നത്.

കടുപ്പമുള്ളൊരു പോരാട്ടത്തിനായി ഞാൻ എന്നെ സമർപ്പിക്കുന്നു എന്ന മുഖവുരയോട് കൂടിയാണ് ലോക ഒന്നാം നമ്പർ താരം കാൾസൻ പതിനാറുകാരൻ നിഹാലിനെതിരെ ഓൺലൈൻ മത്സരം കളിച്ചു തുടങ്ങിയത്. വാശിയേറിയ പോരാട്ടത്തിൽ ആദ്യ നീക്കങ്ങൾക്ക് ശേഷമാണ് മത്സരം കാൾസന്റെ കയ്യിൽ നിന്നും വഴുതിയത്.മത്സരത്തിനൊടുവിൽ നിഹാലിനെ കുറിച്ചും കാൾസൺ പ്രതികരിച്ചു. യുവപോരാളികളിൽ ഒരാൾ ഒന്നാന്തരം ബ്ലിറ്റ്സ് കളിക്കാരിൽ ഒരാൾ എന്നാണ് കാൾസൺ നിഹാലിനെ വിശേഷിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :