സിറ്റിയെ മുട്ടുകുത്തിച്ചു ആൻഫീൽഡിൽ വീണ്ടും ലിവർപൂൾ വസന്തം

റോയ് തോമസ്| Last Modified തിങ്കള്‍, 11 നവം‌ബര്‍ 2019 (11:29 IST)
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുട്ബോളിലെ കരുത്തരായ മാഞ്ചെസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ ആൻഫീൽഡിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ലിവർപൂളിന് വമ്പൻ ജയം. നിലവിലെ ജേതാക്കളായ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂളിന്റെ ചെമ്പട തകർത്തുവിട്ടത്.
ലിവർപൂളിനായി
കളിയുടെ ആറാം മിനുട്ടിൽ തന്നെ ബോക്സിന് പുറത്തു നിന്നുള്ള സൂപ്പർ ഷോട്ടിലൂടെ ഫാബീഞ്ഞോ സിറ്റിയുടെ വലകുലുക്കി.

ആദ്യഗോളിന്റെ ആരവം അടങ്ങും മുൻപ് തന്നെ സൂപ്പർതാരം സലയുടെ രണ്ടാം ഗോൾ 13മത് മിനുട്ടിൽ പിറന്നു. ആദ്യപകുതിയിലെ രണ്ട് ഗോളുകളോട് കൂടി മത്സരം കൈപ്പിടിയിലൊതുക്കി എങ്കിലും ആദ്യ പകുതിയിൽ പിന്നീട് കാര്യമായി ഒന്നുംതന്നെ സംഭവിച്ചില്ല. രണ്ടാം പകുതിയിൽ 51മത്തെ
മിനിറ്റില്‍ സാദിയോ മാനേ നേടിയ മൂന്നാം ഗോളോട് കൂടി വിജയം ഉറപ്പിച്ചു. കളിയിലേക്ക് തിരികെ മടങ്ങാൻ ശ്രമിക്കുന്ന മാഞ്ചെസ്റ്റർ സിറ്റിക്ക് വേണ്ടി 78മത് മിനിറ്റില്‍ ബെര്‍ണാര്‍ഡോ സില്‍വയാണ് ആശ്വാസഗോൾ കണ്ടെത്തിയത്.

ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിനായുള്ള കിരീടപ്പോരാട്ടത്തിൽ ലിവർപൂൾ വ്യക്തമായ മുൻതൂക്കം നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിയേക്കാൾ 8 പൊയിന്റ് മുൻപിലാണ് ലിവർപൂൾ ഇപ്പോൾ. നിലവിലേ ചാമ്പ്യന്മാരായ സിറ്റി ലീഗിൽ നാലാമതാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :