പരിശീലന സൗകര്യങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഉവെ ഹോൺ, നീരജിന്റെ സ്വർണനേട്ടത്തിൽ പങ്കാളിയായ കോച്ച് പുറത്തേക്ക്

അഭിറാം മനോഹർ| Last Updated: ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (17:58 IST)
ടോക്യോ ഒളിംപ്ക്‌സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുമ്പോള്‍ പരിശീലകനായിരുന്ന ഉവെ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പുറത്താക്കി. അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലി ഫെഡറേഷനും ഹോണും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. അതേസമയം ഹോണിന്റെ പരിശീലനത്തിനോട് തൃപ്‌തി വരത്തതിനാലാണ് ഒഴിവാക്കിയതെന്നാണ് ഫെഡറേഷന്റെ വിശദീകരണം.

59 കാരനായ ഹോണ്‍ ജാവലിന്‍ ത്രോയില്‍ 100 മീറ്റര്‍ ദൂരം കണ്ടെത്തിയ ലോകത്തിലെ ഏകതാരമാണ്. 2017 മുതൽ ഇന്ത്യയുടെ ടീമിന്റെ ഭാഗമാണ് ഹോൺ. നീരജിന്റെ ഒളിമ്പിക്‌സ് സ്വർണവിജയത്തിൽ വലിയ പങ്കുവഹിച്ച ഹോൺ
നീരജ് ചോപ്രയ്ക്ക് പുറമേ അന്നു റാണി, ശിവ്പാല്‍ സിങ് എന്നിവരെയും പരിശീലിപ്പിച്ചിട്ടുണ്ട്.

ഹോണിന് പകരം പുതിയ രണ്ട് പരീശീലകരെ കൊണ്ടുവരുമെന്നാണ് ഫെഡറേഷന്‍ പ്രസിഡന്റ് അദില്ലെ സുമാരിവാല പറഞ്ഞു. വെ ഹോണിനെ പരിശീലക സ്ഥാനത്ത് നിന്ന് മാ്റ്റുകയാണ്. പുതിയ രണ്ട് പരിശീലകന്‍ പകരമായെത്തും. ഷോട്ട്പുട്ട് താരം തജിന്ദര്‍പാല്‍ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ നിയമിക്കും.'' അദ്ദേഹം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :