അഭിറാം മനോഹർ|
Last Modified വ്യാഴം, 8 ഓഗസ്റ്റ് 2024 (10:35 IST)
വിനേഷ് ഫോഗാട്ടിന്റെ മെഡല്‍ നഷ്ടത്തിന്റെ നിരാശയിലായ ഇന്ത്യയ്ക്ക് സുവര്‍ണ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ട് ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഇന്നിറങ്ങുന്നു. ടോക്കിയോവില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്താനായാണ് നീരജ് ഇന്നിറങ്ങുന്നത്. രാത്രി 11:55നാണ് ജാവലിന്‍ ത്രോ ഫൈനലിന് തുടക്കമാവുക. സ്‌പോര്‍ട്‌സ്
18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും.
യോഗ്യതാറൗണ്ടില്‍ 89.34 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലെത്തിയത്. സീസണില്‍ നീരജിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. നീരജിനൊപ്പം ഫൈനലില്‍ മത്സരിക്കുന്ന അഞ്ച് താരങ്ങള്‍ 90 മീറ്ററില്‍ അധികം ദൂരം കണ്ടെത്തിയവരാണ്. എന്നാല്‍ യോഗ്യതാറൗണ്ടില്‍ ഒന്നാം സ്ഥാനത്തായിരുന്നു നീരജ് എന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു.