അഭിറാം മനോഹർ|
Last Modified ഞായര്‍, 4 ഓഗസ്റ്റ് 2024 (15:29 IST)
മത്സരത്തിന്റെ ഏറിയ പങ്കും പത്ത് പേരായി കളിച്ചിട്ടും ബ്രിട്ടണെ പരാജയപ്പെടുത്തി ഒളിമ്പിക്‌സ് സെമി ഫൈനലിലേക്ക് കുതിച്ച് ഇന്ത്യന്‍ ഹോക്കി ടീം. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പുലര്‍ത്തീയതോറ്റെ പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ ഗോള്‍കീപ്പറും മലയാളി താരവുമായ പി ആര്‍ ശ്രീജേഷിന്റെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
മത്സരത്തിലുടനീളം ബ്രിട്ടീഷ് ആക്രമണം നേരിടേണ്ടിവന്നിട്ടും ഗോള്‍ പോസ്റ്റിന് മുന്‍പില്‍ വന്‍മതില്‍ പോലെ നിലയുറപ്പിച്ച ശ്രീജേഷാണ് ഇന്ത്യന്‍ വിജയത്തിന് കരുത്തായത്. മത്സരത്തില്‍ ശ്രീജേഷ് നടത്തിയ സേവുകളായിരുന്നു 10 പേരായി ചുരുങ്ങിയിട്ടൂം ഇന്ത്യയെ തോല്‍വിയില്‍ നിന്നും അകറ്റി നിര്‍ത്തിയത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലും ടീമിന്റെ രക്ഷകനായത് ശ്രീജേഷായിരുന്നു. മത്സരത്തിന്റെ 22 മത് മിനിറ്റില്‍ ഇന്ത്യന്‍ നായകന്‍ ഹര്‍മന്‍ പ്രീത് സിംഗ് നേടിയ ഗോളില്‍ ഇന്ത്യ ലീഡ് നേടിയെങ്കിലും 27മത് മിനിറ്റില്‍ ലീ മോര്‍ട്ടനിലൂടെ ഇംഗ്ലണ്ട് തിരിച്ചടിച്ചിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2നാണ് ഇന്ത്യയുടെ വിജയം.
സെമിയില്‍ ജര്‍മനിയോ അര്‍ജന്റീനയോ ആകും ഇന്ത്യയുടെ എതിരാളികള്‍.