ബെഞ്ചില്‍ ആണെങ്കിലും കുഴപ്പമില്ല, അടുത്ത ലോകകപ്പിലും അവന്‍ ഞങ്ങള്‍ക്കൊപ്പം വേണം; മെസിക്ക് വേണ്ടി അര്‍ജന്റീന

രേണുക വേണു| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (10:31 IST)

അടുത്ത ലോകകപ്പിലും ലയണല്‍ മെസി തങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്ന് അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി. ഖത്തര്‍ ലോകകപ്പ് വിജയത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസി പറഞ്ഞിട്ടുണ്ടെങ്കിലും ഒരു ലോകകപ്പ് കൂടി കളിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുകയാണെങ്കില്‍ അതിനു അവസരം ഒരുക്കുമെന്നാണ് സ്‌കലോണി പറയുന്നത്.

' അടുത്ത ലോകകപ്പിലും അദ്ദേഹത്തിനു ഒരു സ്ഥാനം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇനിയൊരു ലോകകപ്പ് കൂടി കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം ഞങ്ങള്‍ക്കൊപ്പമുണ്ടാകും,' സ്‌കലോണി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :