ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ജോൺസി ഫെലിക്‌സ്| Last Updated: ബുധന്‍, 25 നവം‌ബര്‍ 2020 (22:38 IST)
ഫുട്‍ബോൾ ഇതിഹാസം അന്തരിച്ചു.
അർജന്റീനിയൻ ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അദ്ദേഹത്തിന് 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

അർജന്റീനയ്‌ക്കുവേണ്ടി 91 രാജ്യാന്തര മത്സരങ്ങളാണ് മറഡോണ കളിച്ചത്. അതിൽ നിന്ന് 34 ഗോളുകൾ. നാല് ലോകകപ്പുകളിൽ പങ്കെടുത്തു.


1986ൽ മറഡോണയുടെ കാൽക്കരുത്തിലാണ് ആർജന്റീന ലോകചാമ്പ്യന്മാരായത്. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വിവാദമായ 'ദൈവത്തിൻറെ കൈ' ഉൾപ്പടെ രണ്ട് ഗോളുകൾ നേടി ആ മത്സരത്തെ ഫുട്‍ബോൾ പ്രേമികളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഓർമ്മയാക്കി മാറ്റി.

അറുപതാം പിറന്നാൾ ഇക്കഴിഞ്ഞ ഒക്ടോബർ 30നായിരുന്നു ആഘോഷിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :