ലണ്ടൻ|
jibin|
Last Modified ബുധന്‍, 2 ജൂലൈ 2014 (11:24 IST)
നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവും ലോക അഞ്ചാം റാങ്കുകാരിയുമായ മരിയാ ഷറപ്പോവയ്ക്ക് അട്ടിമറി തോല്‍വി. ജർമ്മൻ താരം ആഞ്ചലിക് കെർബറാണ്
വിംബിൾഡൺ ടെന്നീസില്‍ റഷ്യന്‍ താരത്തെ അട്ടിമറിച്ചത്.
ചൊവ്വാഴ്ച നടന്ന നാലാം വനിതാ സിംഗിൾസ് നാലാം റൗണ്ട് മത്സരത്തിൽ 7-6 (4), 4-6, 6-4 എന്ന സ്കോറിനാണ് കെർബറുടെ ജയം. ലോക രണ്ടാം റാങ്ക് താരം പോളണ്ടിന്റെ ആഗ്നിസ്ക റാദ്‌വാൻസ്കയെ ആദ്യ റൗണ്ടിൽ കെട്ടുകെട്ടിച്ചു കൊണ്ടായിരുന്നു കെർബറുടെ ഈ വിംബിൾഡൺ സീസൺ ആരംഭിച്ചത്. ക്വാർട്ടറിൽ കെർബർ കാനഡയുടെ യുജീൻ ബോഷാർഡിനെ നേരിടും.