സാവോപോളോ|
Last Modified ബുധന്‍, 2 ജൂലൈ 2014 (09:08 IST)
അനിശ്ചിതത്വത്തിനൊടുവില്‍ അര്‍ജന്റീന ക്വാര്‍ട്ടറിലെത്തി. 118 മിനിട്ടില്‍ ഏഞ്ചല്‍ ഡി മരിയ അര്‍ജന്റീനയുടെ രക്ഷകനായി. അധികസമയത്ത് അപൂര്‍വ വേഗത്തില്‍ ഡ്രിബിള്‍ ചെയ്‌ത് കയറിയ മെസിയുടെ ക്രോസില്‍നിന്ന് വലയിലേക്ക് ഡി മരിയ ഫിനിഷ് ചെയ്തു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോളി ബെനാഗ്‌ളിയോയുടെ എട്ട് സേവുകള്‍ക്ക് മുന്നില്‍ നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയിലെത്തി.
പതറിപ്പോയ അര്‍ജന്റീന, എക്‍സ്ട്രാ ടൈം കഴിയാറായതോടെ ഷൂട്ടൌട്ടിലേക്ക് എന്ന് തോന്നിച്ച നിമിഷത്തിലാണ് ഡി മരിയ വിജയ മാലാഖയായത്. അവസാന നിമിഷങ്ങളില്‍ സ്വിസ് പട ഇരച്ചു കയറിയിട്ടും അര്‍ജന്റീന പ്രതിരോധിച്ചു. വിജയം അര്‍ജന്റീനയ്ക്കൊപ്പമെത്തിയതോടെ ഗാലറികളില്‍ ആരാധകരുടെ ആവേശം വാനോളമെത്തി.