അര്‍ജന്‍റീനയുടെ സ്വന്തം എയ്ഞ്ചല്‍ ' മാലാഖ '

 സാവോപോളോ , എയ്ഞ്ചല്‍ ഡി മരിയ , അര്‍ജന്‍റീന
സാവോപോളോ| jibin| Last Updated: ബുധന്‍, 2 ജൂലൈ 2014 (10:35 IST)
പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ മുനമ്പത്തു നിന്നും അവസാന നിമിഷം അര്‍ജന്‍റീനയുടെ മാലഖയായി അവതരിച്ച എയ്ഞ്ചല്‍ ഡി മരിയയിലൂടെ മെസിയും കൂട്ടരും അവസാന എട്ടിലേക്ക് ചുവടുവെച്ചു.

118 മിനിട്ട് വിയർത്തുകുളിച്ച് കളിച്ച അർജന്റീന ഫുട്ബോളിലെ പടക്കുതിരയായ മെസിയുടെ ക്രോസിൽനിന്ന് ഏഞ്ചൽ ഡി മരിയ നേടിയ ഗോളിന് സ്വിറ്റ്സർലൻഡിനെ തോല്പിച്ച് ക്വാർട്ടർ ഫൈനലിലേക്ക് കടന്നത്.

എക്‌സ്‌ട്രാ ടൈമും കഴിയാറാകവെ ഷൂട്ടൗട്ടിലേക്ക് എന്ന് കരുതിയിരുന്നവരെ വിസ്മയിപ്പിച്ച് മദ്ധ്യവരയ്ക്കടുത്തുനിന്ന് അപൂർവ വേഗത്തിൽ ഡ്രിബിൾ ചെയ്‌ത് കയറിയ മെസി നൽകിയ ക്രോസ് സുന്ദരമായി വലയിലേക്ക് ഫിനിഷ് ചെയ്‌താണ് ഡി മരിയ ടീമിനെ വിജയിപ്പിച്ചത്.

പിന്നീട് സ്വിറ്റ്സർലൻഡുകാർ ഇരച്ചുകയറിയിട്ടും അർജന്റീന വിജയം വിട്ടുകൊടുത്തില്ല. ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയുടെ എതിരാളി യുഎസ്എ പരാജയപ്പെടുത്തി അവസാന എട്ടിലെത്തിയ ബെല്‍ജിയമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :