പ്രതിവർഷം 250 കോടി പ്രതിഫലം, എംബാപ്പെയ്‌ക്കായി വലവിരി‌ച്ച് ലിവർപൂളും

അഭിറാം മനോഹർ| Last Modified ശനി, 20 നവം‌ബര്‍ 2021 (17:20 IST)
ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെ ആൻഫീൽഡിലെത്തിക്കാനുറച്ച് ലിവർ‌പൂൾ. താരത്തിനായി പ്രതിവർഷം 30 മില്യൺ പൗണ്ട് എന്ന ഓഫറാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

ജനുവരിയിലെ ട്രാൻ‌സ്‌ഫർ വിൻഡോയിൽ റയൽ മാഡ്രിഡിനെ മറിക്കടക്കുന്നതിനായാണ് പ്രതിവർഷം 30 മില്യൺ പൗണ്ട് എന്ന ഓഫർ ലിവർപൂൾ മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ് ലിവർ‌പൂൾ.

അടുത്ത സമ്മറിലാണ് എംബാപ്പെയുടെ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കുന്നത്. ക്ലോപ്പിന്റെ ആരാധകനാണ് താനെന്ന് അടുത്തിടെ താരം പറഞ്ഞതോടെയാണ് ലിവർപൂൾ ഫ്രഞ്ച് താരത്തിനായുള്ള നീക്കം ശക്തമാക്കിയത്. അതേസമയം റയൽ മാഡ്രിഡിലേക്ക് ചേക്കാറാനുള്ള തന്റെ ആഗ്രഹം മുൻപ് പരസ്യമാക്കിയ താരമാണ് എംബാപ്പെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :