അഭിറാം മനോഹർ|
Last Modified വ്യാഴം, 11 നവംബര്‍ 2021 (22:14 IST)
മുൻ
ലിവർപൂൾ നായകനും ഇംഗ്ലണ്ടിന്റെ മധ്യനിര താരവുമായിരുന്ന സ്റ്റീവൻ ജെറാഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ആസ്റ്റൺ വില്ലയുടെ പരിശീലകനാകും. സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ഡീൻ സ്മിത്തിനെ പരിശീലകസ്ഥാനത്ത് നിന്ന് ക്ലബ് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജെറാൾഡിന്റെ നിയമനം.
11 കളികൾ പൂർത്തിയായപ്പോൾ ആസ്റ്റൺ വില്ലയ്ക്ക് ഈ സീസണിൽ മൂന്ന് വിജയങ്ങൾ മാത്രമാണുള്ളത്. അവസാനം കളിച്ച അഞ്ച് കളികളിലും ടീം പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പരിശീലകസ്ഥാനത്ത് നിന്നും സ്മിത്ത് പുറത്തായത്. കഴിഞ്ഞ മൂന്ന് വർഷമായി സ്കോട്ടിഷ് ടീം റെയ്‌ഞ്ചേഴ്‌സിന്റെ കോച്ചായിരുന്നു ജെറാൾഡ്.