ഹൃദയം നിറച്ച് ലിവർപൂൾ ആരാധകർ, മകന്റെ മരണത്തിൽ നീറുന്ന റൊണാൾഡൊയ്‌ക്ക് ആദരമർപ്പിച്ച് ആൻഫീൽഡ്

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (13:12 IST)
സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡൊയുടെ മകന്റെ വിയോഗവാർത്ത കഴിഞ്ഞ ദിവസമാണ് താരം പങ്കു‌വെച്ചത്. മകന്റെ മരണത്തെ തുടർന്ന് ഇന്നലെ ലിവർപൂളുമായുള്ള മത്സരത്തിൽ മാഞ്ചസ്റ്ററിനായി താരം കളിക്കാനിറങ്ങിയിരുന്നില്ല. ആൻ‌ഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ലിവർപൂൾ മാഞ്ചസ്റ്ററിനെ തകർത്തെങ്കിലും ലോകമെങ്ങുമുള്ള ഫു‌ട്ബോൾ ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് ആൻഫീൽഡിലെ ലിവർപൂൾ ആരാധകരുടെ പ്രവർത്തി.

കുഞ്ഞിന്റെ വിയോഗത്തിൽ നീറുന്ന റൊണാൾഡോയ്ക്കായി മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ആൻഫീൽഡിൽ ആരാധകർ നിർത്താതെ കയ്യടിക്കുകയായിരുന്നു. ഗ്രൗണ്ടിൽ താരങ്ങൾ കളി തുടർന്നെങ്കിലും യു‌ വിൽ നെവർ വാക്ക് എലോൺ ആന്തം പാടി ആരാധകർ കയ്യടി തുടർന്നു.

കറുത്ത ആം ബാൻഡ് ധരിച്ചുകൊണ്ടായിരുന്നു മാഞ്ചസ്റ്റർ ആരാധകർ ഇന്നലെ കളിക്കാനിറങ്ങിയത്. ചൊവ്വാഴ്‌ച്ചയാണ് തന്റെ ഇരട്ട‌കുട്ടികളിൽ ഒരാളുടെ മരണവാർത്ത റൊണാൾഡോ പങ്കുവെച്ചത്. ആൺകുഞ്ഞാണ് മരിച്ചത്. അതേസമയം മത്സരത്തിൽ ലൂയിസ്‌ഡയസിന്റെ 2 ഗോളുകളുടെയും സാദിയോ മാനെ മുഹമ്മദ് സലാ എന്നിവർ നേടിയ ഓരോ ഗോളിന്റെയും ബലത്തോടെ 4-0നാണ് ലിവർപൂൾ വിജയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :